Friday, February 2, 2007

ഒരു പുതുപ്പുലരി ചേര്‍ത്തലയിലെത്തുമ്പോള്‍.... (A day breaks at Cherthala)

7 comments:

Inji Pennu said...

ദേ കള്ളന്‍! കള്ളന്‍! എന്റെ തോണിയാരോ കൊണ്ടോവുന്നു..:( :( നല്ല പടം! ആ പുലര്‍ച്ചയുടെ ഒരു ഗന്ധം...ആ ഗന്ധം എനിക്കിവിടെ കിട്ടി.

വേണു venu said...

സഹ,
നല്ല ചിത്രം. കണ്ണിനു് പൊന്‍‍പുലരി തന്നെ.

സു | Su said...

ആരും കൊണ്ടുപോകുന്നതൊന്നുമല്ല. ഞാനും പിന്നെ എന്റെ പ്രണയവും, പുലര്‍കാലത്ത് തോണിയില്‍ യാത്ര ചെയ്യുന്നതാണ്. ശല്യം ഇല്ലാതെ. സൂക്ഷിച്ചു നോക്കൂ ഇഞ്ചീ. ;)


പുലരുന്ന ദിനത്തിന്റെ കുളിര്‍മ്മ മനസ്സില്‍.

നന്ദു said...

സഹ:) നല്ല ചിത്രം.
അല്‍പ്പം കൂടെ കാത്തിരുന്നെങ്കില്‍ കുറച്ചൂടെ ലൈറ്റപ് ഉള്ള ഒരു ചിത്രവും കൂടെ കിട്ടുമായിരുന്നു എന്നു തോന്നുന്നു. അല്ലെ?. ഇവിടെ ബോള്‍ഡ്, ബോള്‍ഡ് എന്നു പറഞ്ഞാല്‍ ഇഞ്ചി പറയും ക്ലോസപ്പല്ല കോള്‍ഗേറ്റാണെന്നു. അതുകൊണ്ടൊന്നും കമന്റുന്നില്ല.

Saha said...

ഇഞ്ചിപ്പെണ്ണേ, ഇത്‌ ആ നാലുകെട്ടിലെ തോണിയാണെന്നു തോന്നിയോ? എന്തായാലും നന്ദി...

വേണൂ, കണ്ണിനു പൊന്‍പുലരിയെന്ന അഭിപ്രായത്തിനും നന്ദി...

സൂ.. അതുകൊള്ളാമല്ലോ, അറിഞ്ഞിരുന്നെങ്കില്‍ അവിടെയിറങ്ങി, ഒരു ക്ലോസ്‌അപ്പ്‌/സൂ(ം) പിക്ചറിനു ട്രൈ ചെയ്തേനേ.. ;) :)

നന്ദൂ... ഇത്‌ ഓടുന്ന വോള്‍വോ ബസ്സിന്റെ ചില്ലിലൂടെയുള്ള ചിത്രം. ഇറങ്ങാന്‍ പറ്റിയില്ല. പക്ഷേ നന്ദു പറഞ്ഞത്‌ ശരി തന്നെ. ലൈറ്റ്‌ അപ്പായപ്പോള്‍ ഞാനങ്ങു വീടണഞ്ഞിരുന്നു.

സുല്‍ |Sul said...

ചേര്‍ത്തലയിലെത്തിയപ്പോഴെക്കും
പുലരി വൈകിപ്പോയി
വിളറി വെളുത്തു പോയി.

എന്നാലും ആ മഞ്ഞിന്റെ കുളിര്‍്...
ശുദ്ധ ശ്വാസം...
ഉം... നല്ല ഉന്മേഷം.

-സുല്‍

Saha said...

സുല്‍! നന്ദി... മഞ്ഞിന്റെ ആധിക്യത്തില്‍, ചുവക്കാതെ വെളുത്തൊരു പ്രഭാതം.. വിളര്‍ച്ചയേക്കാള്‍ ഒരു ശുഭസൂചകമായ്‌ ഞാനീ വെണ്‍പുലരിയെ കാണാനിഷ്ടപ്പെടുന്നു.