സൂ, സ്വാഗതം! ചേര്‍ത്തലയിലേയ്ക്ക്! തോണിയാത്ര ഇഷ്ടമുള്ളവര്‍ക്കെല്ലാമായി, ഒരു ബൂലോകത്തോണി സര്‍വീസ് തുടങ്ങിയാലോ എന്നു വിചാരിക്കുന്നു! rp... ഇവിടെ പേടിക്കാതെ തോണിയില്‍ കയറാം.... (പിന്നെ rpയുടെ മേപ്പിള്‍ മരങ്ങളുടെ ചിത്രം വളരെ നന്നായിട്ടുണ്ട്.)
സഹ,ചന്തിരൂര്‍ കാരനാണോ? ഇത് കുമര്‍ത്ത് പടി ക്ഷേത്രത്തിന്റെ കിഴക്ക് വശമുള്ള കടത്തല്ലേ?വടുതലക്ക് പോകുന്നത്? അതോ ചന്തിരൂര്‍ പാലത്തിന്റെ കിഴക്ക് വശത്തെ കടത്തോ?
ഏവൂരാന്‍... ഇത്, ദൈവത്തിന്റെ സ്വന്തം നാടിന്റെ ചിത്രമല്ലേ? അപ്പോള്‍ ഒരു Copyright Infringement കേസും ഭയപ്പെടേണ്ട; ധൈര്യമായി ഈ ചിത്രം Banner-ല്‍ ഉപയോഗിച്ചോളൂ. കൂടെ, നന്ദി.. ഇങ്ങനെ ചോദിച്ച് മാതൃക കാട്ടുന്നതില്‍.
17 comments:
സഹ, നല്ല ചിത്രം.സൌന്ദര്യം ഒപ്പി എടുത്തിരിക്കുന്നു.
വേണൂ.... ചേര്‍ത്തലയുടെ സൗന്ദര്യം ഇഷ്ടപ്പെട്ടുവെന്നതില്‍ സന്തോഷം. ഇത്, കളിചിരി മാറാത്ത കന്നിയോളങ്ങളുള്ള കായല്‍... :)
നല്ല ഭംഗി
ഇത് എവിടെയാ ചേര്‍ത്തലയില്‍ പാതിരാമണലിനടുത്താണോ?
ഹായ്... എനിക്കും തോണിയില്‍ കയറിപ്പോവാന്‍ തോന്നുന്നു. :)
പണ്ട് പേടിയായിരുന്നു തോണിയില്‍ കയറാന്‍! പക്ഷെ ഇപ്പൊ ഈ പടം കണ്ടിട്ട് കൊതിയാവുന്നു.
ആഷാ... ഇത്, വയലാര്‍ നമുക്കു പരിചയപ്പെടുത്തിയ, കൈതപ്പുഴക്കായലിന്റെ ഒരുഭാഗം... ചന്തിരൂര്‍. പാതിരാമണല്‍ കുറേക്കൂടി തെക്കായിവരും: കുമരകത്തിനും മുഹമ്മയ്ക്കും ഇടയ്ക്ക്.
സൂ, സ്വാഗതം! ചേര്‍ത്തലയിലേയ്ക്ക്!
തോണിയാത്ര ഇഷ്ടമുള്ളവര്‍ക്കെല്ലാമായി, ഒരു ബൂലോകത്തോണി സര്‍വീസ് തുടങ്ങിയാലോ എന്നു വിചാരിക്കുന്നു!
rp... ഇവിടെ പേടിക്കാതെ തോണിയില്‍ കയറാം....
(പിന്നെ rpയുടെ മേപ്പിള്‍ മരങ്ങളുടെ ചിത്രം വളരെ നന്നായിട്ടുണ്ട്.)
സഹ,ചന്തിരൂര്‍ കാരനാണോ?
ഇത് കുമര്‍ത്ത് പടി ക്ഷേത്രത്തിന്റെ കിഴക്ക് വശമുള്ള കടത്തല്ലേ?വടുതലക്ക് പോകുന്നത്? അതോ ചന്തിരൂര്‍ പാലത്തിന്റെ കിഴക്ക് വശത്തെ കടത്തോ?
നല്ല പടം :)
സാഹേ,
ഈ പടത്തിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ഉപയോഗിക്കുന്നതില്‍ വിരോധമുണ്ടോ? ഇതു പോലൊരു ബാനറുണടാക്കാനാണു്.
നന്ദി..
അനംഗാരീ....
:)
കുമര്‍ത്തുപ്പടി ക്ഷേത്രത്തിന്റെ കിഴക്കുള്ള കുമ്മഞ്ഞേലം കടത്തല്ല; ഇത് ചന്തിരൂര്‍ പാലത്തിന്റെ കിഴക്ക് ചിറ്റേക്കാട് ഭാഗം.
ചക്കരേ, നന്ദി!
ഏവൂരാന്‍...
ഇത്, ദൈവത്തിന്റെ സ്വന്തം നാടിന്റെ ചിത്രമല്ലേ? അപ്പോള്‍ ഒരു Copyright Infringement കേസും ഭയപ്പെടേണ്ട; ധൈര്യമായി ഈ ചിത്രം Banner-ല്‍ ഉപയോഗിച്ചോളൂ. കൂടെ, നന്ദി.. ഇങ്ങനെ ചോദിച്ച് മാതൃക കാട്ടുന്നതില്‍.
എന്റെ ആദ്യ ചോദ്യത്തിനുള്ള ഉത്തരം സഹ തന്നില്ല? :))
(പരസ്യമാക്കണ്ട.എനിക്ക് ഇ-തപാല്‍ അയച്ചാലും മതി :)
സാഹേ,
ഒരുപാടു നന്ദി..
ഇതു കാണുമല്ലോ..?
qw_er_ty
എനിക്കിപ്പം തോണീപ്പോവണം:(
ഏവൂരാന്‍...ലിങ്കിനു നന്ദി. ഈ പടം താങ്കള്‍ക്ക് ബാനറാക്കാന്‍ തോന്നിയതില്‍ സന്തോഷം....പലര്‍ക്കും അത് ഇഷ്ടപ്പെട്ടുവെന്നതിലും...
പീലിക്കുട്ടീ... ഈ കടത്തുതോണി പിടിക്കാന്‍ എറണാകുളത്തുനിന്ന്, ചേര്‍ത്തല/ആലപ്പുഴ റൂട്ടില്‍ അരൂര്‍ കഴിഞ്ഞ് ചന്തിരൂരില്‍ ഇറങ്ങിയാല്‍ മതി! :)
Post a Comment