Friday, January 5, 2007

അഗ്നി(പരീക്ഷാ)ശലഭം #5

7 comments:

reshma said...

‘നിന്‍ വിരല്‍തുമ്പിലെ വിനോദമായി വിളഞ്ഞീടാന്‍’
എന്തൊരു ഭംഗി ഈ പാപ്പാത്തിക്ക്!

Saha said...

രേഷ്മാ, ശലഭത്തിനു "പാപ്പാത്തി" എന്നും പറയുമോ? അത്‌ എവിടത്തെ സ്ലാങ്ങ്‌ ആണ്‌? എന്തായാലും നന്ദി. പിന്നെ പുതുതായി കുറച്ച്‌ വെള്ളത്തിലെ ഫോട്ടൊകള്‍ ഇടുന്നു.

കാളിയമ്പി said...

അതേ മാഷേ നിങ്ങടേ കയ്യില്‍ ഈ ചിത്രശലഭങ്ങളെങ്ങനെ വന്നിരിയ്ക്കുന്നു..

നല്ല ചിത്രങ്ങളും ചിത്രശലഭങ്ങളും....

reshma said...

‘പാപ്പാത്തി’ കണ്ണൂര്‍-കോഴിക്കോട് ഭാഗത്തെ മാപ്പിളകുട്ടിസ്ലാങ്ങ്. പാപ്പാത്തിയെന്ന് വിളിച്ച് ശീലിച്ച കുട്ടി ആ വാക്ക് വീട്ടിനു പുറത്തുള്ള ലോകത്തിന്റെ സ്ലാങ്ങില്‍ ഇല്ലെന്നറിയുന്നതോടെ പാപ്പാത്തിയെ കൂട്ടിലടച്ച് പൂമ്പാറ്റയേയും ചിത്രശലഭത്തേയും നോക്കി രസിക്കും. ഒരു സ്ലാങ്ങും/ഡയലക്റ്റും മറ്റൊന്നിനേക്കാള്‍ നല്ലതും മോശവും അല്ലെന്ന ലിങ്വിസ്റ്റിക് പാഠം ഈ കുട്ടി പഠിച്ചാലേ പിന്നെ പാപ്പാത്തിക്ക് പറക്കാന്‍ പറ്റൂ.

Saha said...

അംബീ.. ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താ പറയുക? ഇത്‌ നാരകശലഭം എന്നു പറയുന്ന ഇനമാണെന്ന് യാത്രാമൊഴി എഴുതിയിരുന്നത്‌ കണ്ടില്ലേ? (നാരകത്തില്‍ വരുന്നതുകൊണ്ടാവാം അങ്ങനെ പേര്‌; ഇവിടെ വീടിനു മുന്നില്‍ ഒരു അല്ലിനാരകം ഉണ്ട്‌ ) എന്റെ ചെരിപ്പിന്റെ പുറത്തിരുന്ന കക്ഷി, ഞാന്‍ കൈ കാണിച്ചപ്പോള്‍ കയ്യിലേയ്ക്ക്‌ പറന്നുകയറി. അതു കൊള്ളാമല്ലോ എന്നു കരുതിയാണ്‌ കാമറയില്‍ പകര്‍ത്തിയത്‌.

മറ്റു ചിത്രങ്ങളും ശലഭങ്ങളെയും ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം!

Saha said...

രേഷ്മാ, അപ്പോള്‍ പാപ്പാത്തി ഉയരത്തില്‍ പറക്കട്ടെ.... കേട്ടുപരിചയമില്ലാത്ത വാക്കായതുകൊണ്ട്‌, ചോദിച്ചുപോയെന്നേ ഉള്ളൂ... ഒരു പുതിയ വാക്കിന്‌ രേഷ്മയോട്‌ നന്ദി. തിര്‍ച്ചയായും ഒരു ഡയലക്റ്റും സ്ലാങ്ങും മറ്റൊന്നിനേക്കാള്‍ മോശമല്ലതന്നെ. പിന്നെ ഈച്ചകളെപ്പോലെയല്ലല്ലോ പാപ്പാത്തികള്‍! :)

കാളിയമ്പി said...

ശലഭങ്ങള്‍ കൈയില്‍ വന്നിരിയ്ക്കുന്നത് തട്ടിപ്പാണെന്നൊന്നും വിചാരിച്ചല്ല മാഷേ..:)

ചിത്ര ശലഭങ്ങള്‍ നല്ല ജീവികളാണ്....
qw_er_ty