Wednesday, February 14, 2007

കരിമീന്‍! Etroplus Suratensis

10 comments:

Saha said...

കരിമീന്‍! (Etroplus Suratensis)

സു | Su said...

കരിമീന്‍ വറുത്തില്ലേ? :)

Saha said...

സൂ! അതിനല്ലേ, സൂവിന്റെ കറിവേപ്പില? :)

മനോജ് കുമാർ വട്ടക്കാട്ട് said...

നാട്ടിലെത്തുമ്പോഴൊക്കെ കോരപ്പുഴ പാലത്തിനടിയിലെ പുഴമീന്‍ കടയിലേക്ക്‌ ഓടിചെല്ലാന്‍ എന്നെ പ്രലോഭിപ്പിക്കുന്ന അതേ കരിമീന്‍...

(ഈ അസമയത്തിതിന്റെ ചിത്രം കാണേണ്ടിയിരുന്നില്ല!)

Saha said...

മനോജ്‌... കോരപ്പുഴയിലെ കരിമീന്‍ പോലെ കുമരകത്തെ കരിമീനും ഇഷ്ടമായെന്നറിയുന്നത്‌ ഒരു സുഖമാണ്‌!

വേണു venu said...

കൊല്ലം പ്രദേശത്തു കിട്ടുന്ന കാഞ്ഞിരോട്ടു കായലിലെ കരിമീന്‍....

മുസ്തഫ|musthapha said...

കനോലിക്കനാലിന്‍റെ-
കൈത്തോടുകളില്‍ നിന്നും
കോരുവലയാല്‍
കോരിയെടുക്കുന്ന-
കരിമീനുകള്‍...

ആങ്...ഹാ... അതേ മണം
മൂക്കിലേക്കടിച്ചു കയറുന്നു
വിശപ്പില്ലയെന്നതിനാല്‍
വെള്ളമിറക്കാനവുന്നില്ലല്ലോ!

:))

Saha said...

വേണൂ.. അഗ്രജന്‍... എല്ലാ മലയാളിക്കും ഗൃഹാതുരത്വമുണ്ടാക്കുന്ന ഒന്നാണ്‌ കരിമീന്‍, അല്ലേ?

asdfasdf asfdasdf said...

നല്ല പടം. ഫ്രോസണ്‍ കണ്ടു കണ്ടു മടുത്തു. ഈ വലന്റൈന്‍സ് ദിനത്തിലെങ്കിലും പിടയുന്ന ഒരു മീനിനെ കാണാനായത് ഭാഗ്യം. :)

Saha said...

കുട്ടന്‍മേന്‍നേ, പച്ചക്കരിമീന്‍ കുമരകം-ചേര്‍ത്തല-ആലപ്പുഴ പ്രദേശങ്ങളില്‍ ധാരാളം; വില അല്‍പ്പം കൂടുമെന്നു മാത്രം.