Saturday, January 6, 2007

Underwater Pictures (കടല്‍ക്കുതിര-Sea Horse)

13 comments:

ദേവന്‍ said...

യെവന്റെ ഒരു പടം പണ്ട്‌ സപ്തവര്‍ണ്ണങ്ങളും ഇട്ടിരുന്നു. കണ്ടിട്ട്‌ ഒരു വ്യാളി ലുക്ക്‌. ആക്സ്വലി ഇവനു എന്നാ വലിപ്പം കാണും? പടം കണ്ടിട്ട്‌ ഊഹിക്കാന്‍ പറ്റുന്നില്ല.

Saha said...

ദേവരാഗം,
ഏതാണ്ട്‌ ഒരു 20 മുതല്‍ 40 സെന്റിമീറ്റര്‍ നീളമുണ്ട്‌ ഈ കാണുന്നവയ്ക്ക്‌. താങ്കള്‍ പറഞ്ഞ വ്യാളി സ്റ്റൈലുള്ളതു കൊണ്ട്‌ സീ ഡ്രാഗണ്‍ എന്നും ഇതിനു പറയും.

Unknown said...

ദേവാ,
കടല്‍ക്കുതിരയുടെ ചിത്രം പോസ്റ്റിയതു പുള്ളിയാണ്.
ഞാനും ഈ വ്യാളി, നീമോ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്, പക്ഷേ വെളിയില്‍ കാണിക്കാന്‍ കൊള്ളൂല്ല ;)
http://kattempatom.blogspot.com/2006/08/blog-post_31.html

സഹാ,
ആരോപണങ്ങളെ കൈകാര്യം ചെയ്ത രീതിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.മറ്റൊരു പോസ്റ്റ്ലെ കമന്റില്‍ മീന്‍ ചിത്രങ്ങള്‍ സിംഗപ്പൂര്‍ സന്‍‌തോസ്സയിലെ മീനുകളുടേതാണോ? അവയെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ കണ്ട് ചോദിച്ചതാണേ.

സപ്തവര്‍ണ്ണങ്ങള്‍

Saha said...

സപ്തന്‍ മാഷേ,

നന്ദി; അതേ.. ചിത്രത്തില്‍ കാണുന്നത്‌ സന്തോഷത്തുരുത്തിലെ മീനുകള്‍ തന്നെ. കണ്ടുപിടിച്ചല്ലോ, മിടുക്കന്‍! നല്ല നിരീക്ഷണപാടവം!

കുറുമാന്‍ said...

കടല്‍ക്കുതിരയുടെ പടവും അടിപൊളി.

Physel said...

സഹാ, ഫോട്ടോയുടെ കൂടെ എക്സ്പോഷര്‍ ഡീറ്റയില്‍‌സ് കൂടെ ഇട്ടു കൂടെ....താല്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമാവും.

ഓ.ടോ : ക്ലബ്ബിലെ വിവാദ പര്‍വങ്ങള്‍ ഒക്കെ ഇന്നലെയാ കണ്ടെ. അത്ര വലിയ കോലാഹലത്തിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല എന്നു തോന്നി. രണ്ടു പടത്തിലെയും ശലഭങ്ങള്‍, ലൈറ്റിംഗ് പിന്നെ ബാക്ക് ഗ്രൌണ്ട് ഒക്കെ വത്യാസമുണ്ടല്ലോ...എന്തോ? അതവിടെ അവസാനിച്ചതുകൊണ്ട് ഇവിടെ പറഞ്ഞുന്നു മാത്രം. സഹയുടെ സഹനത്തിന് ഹാറ്റ് ഓഫ്!

Saha said...

കുറുമാന്‍! കടല്‍ക്കുതിരയെ ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ വളരെ സന്തോഷം. പിന്നെ കുറുമാന്റെ കഥകള്‍ക്ക്‌ ഒരു അനാദൃശ വശ്യതയുണ്ട്‌! നന്മകള്‍ ആശംസിക്കുന്നു.

Saha said...

ഫൈസല്‍! ഫൊട്ടൊഗ്രഫിയുടെ സങ്കേതങ്ങള്‍ ഇനിയും പഠിക്കേണ്ടുന്ന ഒരു കാര്യമാണെനിക്ക്‌. എക്സ്‌പോഷര്‍ ഡീറ്റെയില്‍സ്‌ മുതലായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. ഈ ചിത്രം 1/60 സെക്കന്റിലാണ്‌. താങ്കളെപ്പോലെ ഒരു ഫൊട്ടോഗ്രാഫിവിദഗ്‌ധന്റെ സന്ദര്‍ശനത്തിനു നന്ദി. പിന്നെ, സഹനത്തിനോടുള്ള സഹാനുഭൂതിക്കു നന്ദി. അത്‌, അതിന്റെ സ്വാഭാവിക പരിണതിക്കുവിട്ടുവല്ലോ! :)

അതുല്യ said...

ഈ ലിങ്കില്‍ ഒരു പടമുണ്ട്‌. ഇതെങ്ങെനെ എടുത്തൂ എന്ന് ആരെങ്കിലുമൊന്ന് പറഞ്ഞു തരാമോ.

http://www.flickr.com/photos/dharmasphere/212056753/

Physel said...

അതുല്യാ...അതൊരു ഫ്ലാഷ് ടെക്നിക് ആണെന്നു തോന്നുന്നു. വളരെ ലോ ലൈറ്റ് ആയുള്ള സീനില്‍ ക്യാമറയുടെ ഷട്ടര്‍ ഒരു ലോങ്ങ് ടൈം എക്സ്പോഷറിനു സെറ്റ് ചെയ്യുക. എന്നിട്ട് ആവശ്യമുള്ള് സ്ഥലത്ത് മാത്രം മാന്വല്‍ ആയി ഫ്ലാഷ് ഫയര്‍ ചെയ്യിക്കുക. തീര്‍ച്ചയായും എളുപ്പമല്ല. പ്രാക്റ്റീസ് ചെയ്യണം. പിന്നെ ഒരു പ്രൊഫഷണല്‍ ക്യാമറയും മൂന്നുകാല്‍ താങ്ങും ഒക്കെ നിര്‍ബന്ധം.

(കാമറയില്‍ ഫ്ലാഷ് മോഡ്, front curtain synch. സെറ്റ് ചെയ്തും ഇങ്ങനെ പടമെടുക്കാം എന്നു തോന്നുന്നു. ചെയ്തു നോക്കിയിട്ടില്ല)

അതുല്യ said...

അപ്പോ ഫൈസലിക്കാ (ഇഞ്ചിയ്ക്‌ കടപ്പാട്‌) ഇഞ്ചിയെവിടേ? വീണ്ടും സുഖമില്ല്യാണ്ടേ ആയോ ആ കുട്ടിയ്ക്‌?

അപ്പോ ഫൈസലെ അപ്പോ ഈ പടം പിടുത്തം എനിക്ക്‌ പറ്റൂലാ എന്ന് അര്‍ത്തം.
സാരമില്ല, നിങ്ങളൊക്കെ പിടിയ്കണത്‌ കണ്ടിരിയ്കാം അത്ര തന്നെ.

വേണു venu said...

സഹാ നന്നായിരിക്കുന്നു പടം.
അനുമോദനങ്ങള്‍.

ദേവന്‍ said...

അപ്പോ ചെറിയ ജീവിയൊന്നുമല്ല രണ്ടുമൂന്നടി നീളമുണ്ട്‌. ഇതുള്ള അക്വേറിയം നോക്കി വച്ച്‌ തരമാവുമ്പോ ഒന്നു കാണുന്നുണ്ട്‌ മഞ്ഞ റേന്തകൊണ്ട്‌ ചിറകു തുന്നിയൊരു ഡ്രാഗണ്‍!

(സപ്താ, പുള്ളിയായിരുന്നോ ആ പുള്ളി? ആളുമാറിപ്പോയി, എങ്കിലും രാജ്യം മാറിയില്ലല്ലോ, എന്തൊരു ഓര്‍മ്മശക്തി എന്നെ സമ്മതിക്കണം.)