Friday, January 5, 2007

The controversial Picture! വിവാദത്തിന്റെ ചിത്രം

Hit Counter

22 comments:

Siju | സിജു said...

ഈ ചിത്രം ആദ്യം കണ്ടപ്പോള്‍ ചിത്രശലഭത്തിന്റെ ക്ലാരിറ്റി കണ്ട് ഡ്യൂപ്പ് ശലഭമാണെന്നാ കരുതിയത്.
നന്നായിട്ടുണ്ട്.

ചക്കര said...

സഹ, നല്ല ചിത്രങ്ങള്‍.

ഇക്കാസ് said...

കൂടുതല്‍ പടങ്ങള്‍ പ്രതീക്ഷിക്കുന്നു.

Saha said...

"The controversial Picture! വിവാദത്തിന്റെ ചിത്രം"
സിജൂ, ചിത്രം ഡ്യൂപ്പ്‌ ശലഭമെന്നല്ലേ ധരിച്ചുള്ളൂ? സന്തോഷം.. ഒപ്പം ആശ്വാസവും. എന്തായാലും അത്‌ നന്നായെന്നറിയിച്ചതില്‍ സന്തോഷം.
ചക്കരേ, നല്ല ചിത്രങ്ങളെന്നെഴുതിയതില്‍ നന്ദി.
ഇക്കാസ്‌! കൂടുതല്‍ പടങ്ങള്‍ വൈകാതെ ഇടാന്‍ ശ്രമിക്കാം.

കൈപ്പള്ളി said...

നമിച്ചു

കരീം മാഷ്‌ said...

ഭക്താ ഇനി തല ഉയര്‍ത്തൂ,
നാം സംതൃപ്തനായിരിക്കുന്നു.
ഇന്നു മുതല്‍ നീ വാഴ്ത്തപ്പെട്ടിരിക്കുന്നു.നിന്ടെ നാമം “മാനം വീണ്ടെടുത്ത സുന്ദര സഹ“ എന്നറിയപ്പെടും. നിന്നെ ബ്ലോട്ടാരം ബ്ലോട്ടോഗ്രാഫറായി നിയമിച്ചിരിക്കുന്നു.

sandoz said...

പടം പിടുത്തത്തെ കുറിച്ച്‌ ഒന്നും അറിയില്ലെങ്കിലും എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അഗ്നി പരീക്ഷ ജയിച്ചതിനു അഭിനന്ദനങ്ങള്‍.

Saha said...

കൈപ്പള്ളീ... സ്വാഗതം. നമുക്ക്‌ ദൈവത്തെ നമിക്കാം. സത്യമേവജയതേ!

കരീം തമ്പുരാനേ, നന്ദി വാഴ്ത്തലിനും, പുതിയ സ്ഥാനപ്പേരിനും, പിന്നെ നിയമനത്തിനും. പകരം സ്നേഹം മാത്രം തരട്ടെ.....

സാന്‍ഡോസ്‌, സഹാനുഭൂതിക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി!
Saha

ദിവാ (ദിവാസ്വപ്നം) said...

സഹ,

(കണ്‍ഫ്യൂഷന്‍ ഇല്ലാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ഈ കമന്റ് എഴുതുന്നു)

കൂട്ടായ്മയെ മുന്‍-നിര്‍ത്തി, ഈ സൌഹൃദമത്സരം തുടങ്ങാന്‍ പ്രൊപ്പോസ് ചെയ്തു എന്നതിന്റെ പേരില്‍, ആദ്യമേ ഞാനും സഹയോട് മാപ്പ് ചോദിക്കുന്നു.

ഉച്ചയ്ക്ക് ഓഫീസില്‍ ഇരുന്ന് പിന്മൊഴിയില്‍ ഒളിഞ്ഞ് നോക്കിയപ്പോള്‍, ഈ മത്സരത്തിന്റെ ഇമേജിനെ ബാധിക്കുന്ന രീതിയില്‍ ചിലര്‍ inappropriate ആയ ചില അനാവശ്യകമന്റുകള്‍ ഇടുന്നതുകണ്ടു.

അപ്പോള്‍, ‘അത്തരം കമന്റുകള്‍‍ ദയവുചെയ്ത് ഒഴിവാക്കൂ’ എന്ന് ഒറ്റ വരിയില്‍ അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് സമയം കിട്ടിയുള്ളൂ.

പക്ഷേ സഹയെ ഞാനും തെറ്റിദ്ധരിച്ചുവെന്ന് , വിവാദത്തിനിടയില്‍ ഞാനിട്ട കമന്റ് (“സമീറയുടെ ഗാലറിയില്‍ ഈ ചിത്രം കാണാത്തതുമാത്രമേ ഒരു പഴുതുള്ളൂ“) വ്യംഗാര്‍ത്ഥം നല്‍കിയെങ്കില്‍, അതിനും ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു.

സത്യത്തില്‍, (വേറൊരു കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനായി) ആദ്യവരി എഴുതിക്കഴിഞ്ഞ് ഈ വാചകം എഴുതിവന്നപ്പോള്‍ ഘടന മാറിപ്പോയതാണ്.

‘പക്ഷേ, സമീറയുടെ ഗാലറിയില്‍ ഈ ചിത്രം കാണാത്തത് ഒരു ചോദ്യമാണ്; ഒരു വലിയ ചോദ്യം’ എന്ന അര്‍ത്ഥത്തില്‍ എഴുതാന്‍ ആണ് ഒറിജിനലി ഉദ്ദേശിച്ചത്.

പറഞ്ഞ് പറഞ്ഞ് ഞാന്‍ വീണ്ടും കണ്‍ഫ്യൂഷനാക്കിയെങ്കില്‍, ലളിതമാക്കി പറയാം -‘തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ സഹയെ സംശയിക്കേണ്ടതില്ല’ എന്നു തന്നെയാണ് ഞാന്‍ മനസ്സില്‍ കരുതിയത്. ഒപ്പം ഇരുന്ന് ബ്ലോഗുകള്‍ വായിക്കുന്ന എന്റെ ശ്രീമതിയോട് അത് അപ്പോള്‍ തന്നെ പറയുകയും ചെയ്തിരുന്നു.

വിവാദത്തില്‍ ഉള്‍പ്പെട്ടവരും ഉള്‍പ്പെടാത്തവരുമൊക്കെ വന്ന് മാപ്പു ചോദിച്ചതോടെ എന്റെ മാപ്പ് ചോദിക്കലിന് പ്രസക്തിയൊന്നും ഇല്ലായെന്ന് കരുതിയാണ് ഇതുവരെ കമന്റിടാതിരുന്നത്. പിന്നെ, ഇതൊന്ന് ക്ലിയര്‍ ചെയ്യാന്‍ മാത്രം ഈ കമന്റ് ഇടുന്നു.

ഇത്രയും നീട്ടിപ്പരത്തി പറയാന്‍ മാത്രമൊന്നും ഇല്ലെന്നറിയാം. എന്നാലും, എന്റെയൊരു സമാധാനത്തിന്.

:)

ആശംസകള്‍

qw_er_ty

-> പരസ്യമായി മാപ്പു ചോദിക്കുന്നതില്‍ വൈക്ലബ്യം ഒന്നും ഉണ്ടായിട്ടല്ല ‘ക്വര്‍ട്ടി‘ ഇട്ടത് എന്നും, ദയവു ചെയ്ത് തിരിച്ചറിയുമല്ലോ.

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍ സാഹ. ഇനിയും പടങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യൂ

ആവനാഴി said...

നന്നായിരിക്കുന്നു.ഇനിയും നല്ല ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കൂ.

Saha said...

നമസ്ക്കാരം ദിവാ...

താങ്കളുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ മാനിക്കുന്നു.
ആരോഗ്യകരമല്ലാത്ത കമന്റുകള്‍ ഞാനും കണ്ടിരുന്നു. അതിലൊരെണ്ണം, ഞാനെന്റെ കമന്റ്‌ ഇടാന്‍ ആയുമ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു. അനോണികളുടെയും കമന്റെഴുതാന്‍ മാത്രമായി ബ്ലോഗുണ്ടാക്കുന്നവരുടെയും പ്രതികരണങ്ങള്‍ പലപ്പോഴും രംഗബോധമില്ലാത്തതായിപ്പോകാറുണ്ട്‌.

ഇനി താങ്കള്‍ ഒരു സംഘാടകനായതുകൊണ്ട്‌ ചില കാര്യങ്ങള്‍.
ഇത്‌ കൈപ്പള്ളിയേയോ ആരെയെങ്കിലും പ്രത്യേകം ഉദ്ദേശിച്ചുപറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്‌.

നമ്മുടെ ന്യായപീഠങ്ങളെക്കുറിച്ച്‌ ചില ധാരണകള്‍ കേട്ടിട്ടില്ലേ? അവര്‍ പൊതുസംസര്‍ഗ്ഗം കുറവുള്ളവരായിരിക്കും എന്നെല്ലാം. അത്തരം വെച്ചുകെട്ടലുകള്‍ അവരുടെ വിധിനിര്‍ണയത്തില്‍ വേറെയൊരു സ്വാധീനവും ഉണ്ടാകാതിരിക്കാനാണത്രെ.

ഇതെല്ലാം നീതിന്യായ രംഗത്താണെങ്കിലും, നമുക്കും ചിലതെല്ലാം അവരില്‍നിന്നു സ്വാംശീകരിക്കാനാവും. നമുക്ക്‌, വൈയക്തികമായ അഭിപ്രായങ്ങളുണ്ടാകാം. അതെ നമ്മുടെ സ്വതന്ത്ര വിധിനിര്‍ണയശേഷിയെ ബാധിക്കരുത്‌.

അതേപോലെ നീതിന്യായരംഗത്ത്‌ താരതമ്യേനയുള്ള ഒരു നൂതനപ്രവണതയാണ്‌ "ജൂഡീഷ്യല്‍ ആക്റ്റിവിസം". ഇതു ഒരു ഇരുതലവാളാണ്‌. അന്തരിച്ച ജ: സുബ്രഹ്മണ്യന്‍ പോറ്റിയും മറ്റും എങ്ങനെ ജുഡീഷ്യല്‍ ആക്റ്റിവിസം പൊതുനന്മയ്ക്ക്‌ ഉപയോഗിക്കാന്‍ പറ്റുമെന്നു കാണിച്ചുതന്നിട്ടുണ്ട്‌. ഒരു പോസ്റ്റ്‌ കാര്‍ഡില്‍ ബോധിപ്പിച്ച അന്യായം പോലും കേസ്സാക്കി തുടര്‍നടപടിയെടുക്കുന്നതും പത്രമാധ്യമങ്ങളിലെ വാര്‍ത്തയെ അടിസ്ഥാനമാക്കി കേസെടുക്കുന്നതും എല്ലാം ഈ ജുഡിഷ്യല്‍ ആക്റ്റിവിസത്തിന്റെ നല്ല വശങ്ങളാണ്‌. ഇതേ സംഭവം ചിലര്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക്‌ ഉപയോഗിച്ച്‌ പിന്നീട്‌ വിലകെടുത്തുകയും ചെയ്തത്‌ സമീപകാല ചരിത്രം.

എത്ര ചെറിയ സംരംഭത്തിലാണെങ്കിലും നമ്മള്‍ വിധികര്‍ത്താക്കളാണെങ്കില്‍, മുന്‍പറഞ്ഞതിലെ നല്ല മാതൃകകള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാവണം. അതുപോലെ "ഉത്തമബോധ്യം", "പ്രഥമദൃഷ്ട്യാ" തുടങ്ങിയ പദങ്ങളുടെ വാച്യ-വ്യംഗ്യ അര്‍ത്ഥങ്ങളും മനസ്സിലൂണ്ടാവണം.

എനിക്കിതെല്ലാം ഒരു തമാശയായേ തോന്നിയുള്ളൂ. ഒരാള്‍ രാവിലെവന്ന്, എന്നെ വിളിച്ചുണര്‍ത്തി "നിങ്ങള്‍ ചേര്‍ത്തലക്കാരനല്ല" എന്നു ബലം പിടിച്ച്‌ തര്‍ക്കം തുടങ്ങിയാലുണ്ടാകാവുന്ന അവസ്ഥ ഒന്നു ഓര്‍ത്തുനോക്കൂ. അത്തരം ഒരു നര്‍മ്മവും തുടര്‍ന്നുണ്ടാകാവുന്ന ചിരിയുമായേ ഇതിനെ ഞാന്‍ കരുതിയിട്ടുള്ളൂ.

പണ്ടുള്ളവര്‍ പറഞ്ഞപോലെ "രണ്ടുകൈകള്‍ കൂട്ടിയടിച്ചാലേ ഒച്ചയുണ്ടാകൂ". ബോധപൂര്‍വം ഞാനത്‌ ചെയ്തില്ല, നിന്നും കൊടുത്തില്ല.

ഒരു നല്ല അങ്കം കാണാന്‍ കാത്തിരുന്ന പലര്‍ക്കും അത്‌ നിരാശയുണ്ടാക്കിയും കാണണം.

(കുറച്ചുകാലം മുന്‍പ്‌ എന്റെ കയ്യെഴുത്ത്‌ അനലൈസ്‌ ചെയ്ത ഒരു വിദഗ്‌ധന്‍ എനിക്ക്‌ എക്സ്ട്രോഡിനറിലി ഷാര്‍പ്പ്‌ സര്‍ക്കാസം ഉണ്ട്‌, അതു കുറയ്ക്കണമെന്നു പറഞ്ഞതുകൊണ്ട്‌ പ്രതികരിച്ചത്‌ ഒരു ബോധപൂര്‍വമുള്ള സംയമനത്തില്‍ തന്നെ.)

നേരത്തെ ഒരിടത്ത്‌ സൂചിപ്പിച്ച പോലെ ഫോട്ടൊഗ്രഫി എന്റെ പ്രൊഫൈലില്‍ പറയാന്‍ മാത്രം സീരിയസ്‌ ആയ വിഷയമായി ഞാനെടുത്തിട്ടില്ല. അങ്ങനെയുള്ള പൊതുജനത്തിനും വന്നുപങ്കെടുക്കാന്‍ കഴിയും വണ്ണം വേണം നമ്മുടെ മത്സരവും മറ്റും.

പിന്നെ പല ശ്രദ്ധേയമായ ഫോട്ടൊകളും എനിക്കെടുക്കാന്‍ പറ്റിയിട്ടുണ്ട്‌. ഉദാ: പാരാനോര്‍മല്‍ ഫോട്ടൊ അതിനുദാഹരണം. ഒരു പക്ഷേ ഒരു അതീന്ദ്രിയ അനുഭവമുള്ള ഉള്ള ആളിനു മാത്രം കാണാനും അനുഭവിക്കാനും മാത്രം പറ്റിയ കാര്യം, എനിക്ക്‌ ഫിലിമില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

അതെല്ലാം ചില ദൈവനിശ്ചയമായിട്ടാണെനിക്ക്‌ തോന്നുന്നത്‌.

സ്നേഹത്തോടെ: സഹ

ബുലോഗനിയമങ്ങളെക്കുറിച്ച്‌ അത്ര നിശ്ചയം പോരാ. എന്നാലും ഞാനും ഇടുന്നു ഒരു
qw_er_ty

Saha said...

കുറുമാന്‍, ആവനാഴീ...
ചിത്രങ്ങള്‍ നന്നെന്നു പറഞ്ഞതിനു നന്ദിയുണ്ട്‌. ഇനിയും ചിത്രങ്ങള്‍ ഇടാം.
സ്നേഹത്തോടെ സഹ

ദിവാ (ദിവാസ്വപ്നം) said...

സഹ,

ഞാ‍ന്‍ ഒരു അഭ്യുദയകാംക്ഷി മാത്രം; മത്സരം പ്രൊപ്പോസ് ചെയ്യുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

സഹ ഒടുവില്‍ പറഞ്ഞ കാര്യങ്ങള്‍ മത്സരത്തിന്റെ സംഘാടകരുടെ/ജഡ്ജിമാരുടെ ശ്രദ്ധയില്‍ പെടുത്താം; ഈമെയില്‍ വഴി.

മത്സരം ഡിസൈന്‍ ചെയ്തിരിക്കുന്നത് എല്ലാ ബൂലോഗര്‍ക്കും (ഭാവിയില്‍ ഒരു പക്ഷേ തല്പര്യമുള്ള എല്ലാ മലയാളികള്‍ക്കും) പങ്കെടുക്കാവുന്ന രീതിയിലാണ്. ഇനിയും മെച്ചപ്പെടുത്താനുള്ള ജനുവിനായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സ്വാഗതം ചെയ്യുന്നു.

നന്ദി

qw_er_ty

നളന്‍ said...

സാഹ,
താങ്കള്‍ കാണിച്ച വിവേകത്തെ അഭിനന്ദിക്കുന്നു.

നല്ല പടങ്ങളെന്നുകൂടി പറയട്ടെ.

പിന്നെ 'paranormal' പടങ്ങള്‍ കാണാന്‍ അതിയായ ആഗ്രഹമുണ്ട്.

യാത്രാമൊഴി said...

സഹ,

നല്ല ചിത്രങ്ങള്‍.
പാരാനോര്‍മല്‍ ചിത്രം കാണാന്‍ എനിക്കും താത്പര്യമുണ്ട്!

Saha said...

നളന്റെയും യാത്രാമൊഴിയുടെയും നല്ല വാക്കുകളൂ നന്ദി. പാരാനോര്‍മല്‍ പടം പബ്ലിഷ്‌ ചെയ്യാന്‍ ചില പരിമിതികളുണ്ടെന്നു പറയട്ടെ.

1. അങ്ങനെ ഒരു ചിത്രമെടുത്തതിന്‌ എന്റെ Spiritual Master-റുടെ കയ്യില്‍ നിന്ന് ഒത്തിരി വഴക്കുകേട്ടു. അതങ്ങനെ ആരേയും കാണിക്കരുതെന്ന ഒരു ആജ്ഞയും എനിക്കു പാലിക്കാനുണ്ട്‌.

2. ചിത്രത്തില്‍ ഒരു വ്യക്തിയുമുണ്ട്‌.

ഇത്‌ കാണിക്കാന്‍ പറ്റുമോ എന്ന് ഞാനൊന്ന് ചോദിച്ചുനോക്കി പിന്നീടറിയിക്കാം.
(ഇതിന്റെ നെഗറ്റീവ്‌ എന്റെ കയ്യിലുണ്ട്‌.)

ഇങ്ങനെ ഒരു ചിത്രമെടുത്താല്‍ ഇങ്ങനെ വരുമെന്ന് വ്യക്തമായ ഒരു Spiritual Intution ന്റെ പേരിലാണ്‌ അങ്ങനെയൊരു ചിത്രമെടുക്കാന്‍ ഞാന്‍ ശ്രമിച്ചത്‌. അത്‌ തെറ്റിയില്ലെന്നു മാത്രം പറയട്ടെ. :)

ഈ കമന്റുകള്‍ അല്‍പ്പം വൈകിയാണ്‌ ശ്രദ്ധയില്‍ പെട്ടത്‌. പ്രതികരണം അതുകൊണ്ടുതന്നെ വൈകി.
ക്ഷമിക്കുമല്ലോ..

Siju | സിജു said...

അതെന്താ സംഭവമെന്നു മനസ്സിലായില്ല
പക്ഷേക്കില് എനിക്കും ഒന്നു കാണണം

Saha said...

സിജൂ....
പാരാനോര്‍മല്‍ ഫൊട്ടോഗ്രഫി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരല്‍പം അസാധാരണമായ പടംപിടുത്തം ആണ്‌. അതായത്‌, ഇനിയും സാമാന്യജനത്തിനെസ്സംബന്ധിച്ചിടത്തോളം നഗ്നനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത (അതുകൊണ്ടുതന്നെ ഉണ്ട്‌, ഇല്ല എന്ന തര്‍ക്കങ്ങളിലുള്ളതും) ചില കാഴ്ചകളുടെ ഛായാഗ്രഹണമാണ്‌. ഉദാ: ആത്മാവ്‌, ഹാലോ, ആത്മപ്രകാശധാരകള്‍, പ്രേതങ്ങള്‍ ഇങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്‌. ഇതില്‍ ചിലത്‌ "കിര്‍ല്യന്‍ ഫൊട്ടൊഗ്രഫി" യുടെ ചില സങ്കേതത്തില്‍ എടുക്കാന്‍ പറ്റുന്നുണ്ട്‌. പക്ഷേ എല്ലാമെടുക്കാന്‍ പ്രകാരത്തില്‍ നമ്മുടെ ശാസ്ത്രം ഇനിയും വളര്‍ന്നെത്തേണ്ടിയിരിക്കുന്നു.

Siju | സിജു said...

കര്‍ത്താവേ..
പ്രേതത്തിന്റെ പടമോ..
നിങ്ങളിട്ട് കൊതിപ്പിക്കാതെ സാധനമിട് മാഷേ

Sonu said...

വെറൈറ്റി ഉള്ള ചിത്രങ്ങള്‍. ആ മഞ്ഞപ്പുവിന്റെ സോഫ്റ്റ്‌ ഡിഫ്‌യൂസ്ഡ്‌ ലൈറ്റിലുള്ള പടം നന്നായി. അനാവശ്യ പശ്ചാത്തലങ്ങള്‍ ക്രോപ്പ്ചെയ്ത്‌ ഒഴിവാക്കിയാല്‍ പൂക്കള്‍ വളരെ നന്നാകും. കുറച്ച്‌ ഔട്ടോഫ്‌ ഫോക്കസ്‌ ആണ്‌, (കാറ്റുകൊണ്ടാകും) ആ കോണ്‍ട്രവേര്‍ഷ്യല്‍ പടവും ക്രോപ്പ്‌ ചെയ്താല്‍ നന്നാവും.

Saha said...

മഞ്ഞപ്പൂ ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം!
വസ്തുനിഷ്ഠമായി, സാങ്കേതികയില്‍ ഊന്നി ചിത്രങ്ങള്‍ വിലയിരുത്തുന്നതിലും സന്തോഷം...
ക്രോപ്പിങ്ങില്‍ ശ്രദ്ധിക്കാം. നന്ദി, സോനൂ...