Friday, August 14, 2009

കേരം തിങ്ങും ചേര്‍ത്തലനാട് (Coconut Grove in Cherthala)

4 comments:

Saha said...

കേരം തിങ്ങും ചേര്‍ത്തലനാട്!

Unknown said...

നല്ല ചിത്രം.....
ഞാനിവിടെ ആദ്യമാണെന്ന് തോന്നുന്നു...തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇവിടെ എത്തിയത്....പരനോര്മല്‍ ചിത്രങ്ങളെ കുറിച്ച് ഗൂഗിളില്‍ തപ്പികൊണ്ടിരിക്കുവരുന്നു...അപ്പൊ താങ്കളുടെ പഴയ ഒരു പോസ്റ്റില്‍ എത്തി..അവിടെ പരാമര്‍ശിച്ചത് കണ്ടു..പരനോര്മല്‍ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്ന്...വിരോധമില്ലെങ്കില്‍ അതൊന്നു കാണിക്കാവോ?

Saha said...
This comment has been removed by the author.
Saha said...

ഇഫ്തിഖര്‍!
കമന്‍റിനു നന്ദി. പാരാനോര്‍മല്‍ ചിത്രങ്ങളിലുള്ള (Paranormal Photographs)താത്പര്യം ഞാന്‍ മനസ്സിലാക്കുന്നു.പക്ഷേ ഇവ പരസ്യപ്പെടുത്തുന്നതിനു ചില ആത്മീയമായ തടസ്സങ്ങളുണ്ട്.പലരും അത്യത്ഭുതങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്ന പല ആത്മീയ കാര്യങ്ങളും വളരെ സാധാരണമായി അനുഭവത്തില്‍ വരുത്തുകയും, അവയെ ആത്മീയമായ ഉന്നതിക്ക് വകയാക്കി തിരുത്തിത്തരുകയും ചെയ്യുന്ന എന്‍റെ ഗുരു, ഇത് അങ്ങനെ ആരെയും കാണിക്കേണ്ട, എന്ന് പറഞ്ഞത് മാനിക്കേണ്ടതുണ്ട്.
താങ്കള്‍ക്ക് പാരാനോര്‍മല്‍ കാര്യങ്ങളെക്കുറിച്ചുള്ളത് ഒരു കേവലകൌതുകമല്ലെങ്കില്‍ ഇത്തരം അനുഭവങ്ങളെക്കുറിച്ച് പലതും പറയാനുണ്ട്.
ഉദാ: ഇപ്പോള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മെക്സിക്കന്‍ ചങ്ങാതിക്ക് അയാളുടെ പൂര്‍വജന്മങ്ങളെക്കുറിച്ച് സുവ്യക്തമായ ഓര്മകളുണ്ട്. യേശുവിന്‍റെ സമകാലീനനായി ജെറുസലേമില്‍ ജീവിച്ചതുള്‍പ്പെടെ! കുരിശുമരണമെല്ലാം ഒരു നേര്ക്കാഴ്ചയെന്നോണം ഓര്‍മയുണ്ട്. കൂടാതെ അറ്റ്ലാന്റിസിലെ ജീവിതം അങ്ങനെ പലതും. മനോജ് നൈറ്റ് ശ്യാമളന്‍റെ "സിക്സ്ത് സെന്‍സിലെ"(Sixth Sense) കുട്ടിയുടെ അതേ ജീവിതാനുഭവവും അദ്ദേഹത്തിനുണ്ട്! എപ്പോഴും പരേതാത്മാക്കള്‍ വന്നു സംസാരിക്കും! നമ്മുടെ ചുറ്റുമുള്ള പ്രകാശവലയങ്ങളും മുജ്ജന്മങ്ങളും എല്ലാം ഒരു നേര്‍ക്കാഴ്ച്ചയാണിദ്ദേഹത്തിന്‌!
എന്‍റെ ഗുരു ഇദ്ദേഹത്തിനോട് ചോദിച്ചത്, "നിനക്ക് ആത്മീയമായ ഉന്നതിയോ, അതോ ഈ ലോകത്തിലേയ്ക്കും ഏറ്റവും വലിയ പ്രശസ്തിയോ ഏതാണു വേണ്ടത്" എന്നാണ്.നമ്മുടെ ചങ്ങാതി ആദ്യത്തേതാണ്‌ തെരഞ്ഞെടുത്തത്. ഗുരുവിന്‍റെ വാക്കുമാനിച്ച് അദ്ദേഹം പലതും പരസ്യപ്പെടുത്താറില്ല.

ഇതേമാതിരി, ഗുരുവാക്കു മാനിക്കുക എന്ന ശിഷ്യന്‍റെ പ്രാഥമിക കര്‍ത്തവ്യമാണ്‌, മുന്‍പറഞ്ഞ പാരാനോര്‍മല്‍ചിത്രം പരസ്യപ്പെടുത്തുന്നതിലുള്ള തടസ്സം.

കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്നപ്പോള്‍ എടുത്ത പുതിയ രാത്രികാലചിത്രവും ഈ ഗണത്തില്‍ പെടുത്താമെന്നു തോന്നുന്നു. അതില്‍ ഒരു പ്രകാശഗോളം കാണാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഇതും പരസ്യപ്പെടുത്താന്‍പറ്റുന്നതാണെന്നു തോന്നുന്നില്ല. കാരണം ഇത് ഒരു ആരാധനാകേന്ദ്രത്തിന്‍റെ ചിത്രമാണ്‌; അതും പ്രത്യേക അനുവാദത്തോടെ എടുത്തത്!
പരസ്യപ്പെടുത്താന്‍ പറ്റിയ ഏതെങ്കിലും പാരാനോര്‍മല്‍ ചിത്രം എടുത്താല്‍ അത് തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം.
സ്നേഹത്തോടെ
സഹ